യുവനടിയെ പീഡിപ്പിച്ച് 33 ലക്ഷം തട്ടി; പീഡനത്തിന് ഇരയായത് അമേരിക്കന്‍ മലയാളിയായ നടി

നിലവില്‍ തമിഴ്‌സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പീഢനത്തിനിരയായ നടി
യുവനടിയെ പീഡിപ്പിച്ച് 33 ലക്ഷം തട്ടി; പീഡനത്തിന് ഇരയായത് അമേരിക്കന്‍ മലയാളിയായ നടി

കൊച്ചി: യുവ നടിയെ പീഡിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. നായികാ വേഷം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 

അമേരിക്കന്‍ മലയാളിയായ നടിയായിരുന്നു പീഢനത്തിന് ഇരയായത്. ഇവരിപ്പോള് തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ വിന്‍സണ്‍ ലോനപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവ നായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിന്‍സണ്‍.

എറണാകുളം നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നായികാ വേഷം ലഭിക്കുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാര ക്രീയകള്‍ക്ക് വേണ്ടിയായിരുന്നു യുവതിയില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com