റിമിയെ ഫോണിലൂടെ ചോദ്യം ചെയ്തത് ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിളിന് വേണ്ടിയെന്ന് സൂചന

ദിലീപിന്റേയും, കാവ്യയുടേയും അടുത്ത സുഹൃത്തായ റിമി നേരത്തെ തന്നെ പൊലീസിന്റെ സംശയ നിഴലില്‍ ഉണ്ടായിരുന്നതായാണ് സൂചന
റിമിയെ ഫോണിലൂടെ ചോദ്യം ചെയ്തത് ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിളിന് വേണ്ടിയെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ അന്വേഷണ സംഘം ഫോണിലൂടെ ചോദ്യം ചെയ്തത് ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് സൂചന. ദിലീപിന്റേയും, കാവ്യയുടേയും അടുത്ത സുഹൃത്തായ റിമി നേരത്തെ തന്നെ പൊലീസിന്റെ സംശയ നിഴലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

റിമിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം നേരത്തെ തന്നെ രഹസ്യമായി പരിശോധിച്ചിരുന്നു. എന്നാല്‍ ദിലീപിനേയും കാവ്യയേയും ചോദ്യം ചെയ്യാതെ റിമിയെ ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്ന് വിലയിരുത്തിയാണ് അന്വേഷണ സംഘം റിമിയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിച്ചത്. 

റിമിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി റിമി ദിലീപിനേയും, കാവ്യയേയും വിളിച്ചതായി പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com