ഇന്ത്യകണ്ട ഏറ്റവും വലിയ ഫ്രീക്കന്‍ മഹാത്മാ ഗാന്ധി: സാറാ ജോസഫ്; വിനായകന്റെ മരണത്തില്‍  തൃശൂരില്‍ ഫ്രീക്ക് പ്രതിഷേധം

ഇന്ത്യകണ്ട ഏറ്റവും വലിയ ഫ്രീക്കന്‍ മഹാത്മാ ഗാന്ധി: സാറാ ജോസഫ്; വിനായകന്റെ മരണത്തില്‍  തൃശൂരില്‍ ഫ്രീക്ക് പ്രതിഷേധം

തൃശൂര്‍: ഇന്ത്യകണ്ട ഏറ്റവും വലിയ ഫ്രീക്കന്‍ മഹാത്മാ ഗാന്ധി ആയിരുന്നെന്ന് എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സാറാ ജോസഫ്. തൃശൂര്‍ പാവറട്ടിയില്‍ മുടി നീട്ട വളര്‍ത്തിയെന്ന പേരില്‍ പൊലീസ് പീഡനത്തിനിരയായി വിനായകനെന്ന ദളിത് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു സാറ ജോസഫ്. സംഗീത ട്രൂപ്പായ ഉരാളിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. 

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തെറ്റി വേഷം ധരിക്കുകയും തെറ്റി ചിന്തിക്കുകയും തെറ്റിയുള്ള ഒരു ആശയത്തിന്റെ പിന്നാലെ പോകുന്നതുകൊണ്ടാണ് ആ രീതിയില്‍ വരുന്നത്.സാറാ ജോസഫ് പറഞ്ഞു. 

തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകന്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെ പീഡനം താങ്ങാനാവാതെയാണ് വീട്ടില്‍ തിരിച്ചെത്തിയ 19കാരന്‍ തൂങ്ങിമരിച്ചത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ച് പറിച്ചും അതിക്രൂരമായി വിനയകനെ പൊലീസ് മര്‍ദ്ദിച്ചതിന് വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് സാക്ഷിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ വിനായകന്റെ മരണം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് ഉതേതരവിട്ടിരിക്കുകയാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com