തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷം അയയുന്നില്ല; പൊലീസ് ജാഗ്രതയിലും ആക്രമണം തുടരുന്നു

മുപ്പത്തിനാലോളം കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷം അയയുന്നില്ല; പൊലീസ് ജാഗ്രതയിലും ആക്രമണം തുടരുന്നു

തിരുവനന്തപുരം: കനത്ത പൊലീസ് സുരക്ഷയ്ക്ക് കീഴിലായിരുന്നിട്ടും തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ അയയുന്നില്ല. മുപ്പത്തിനാലോളം കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സിപിഐഎം കാട്ടാക്കട ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി അഡ്വക്കേറ്റ് ടോമി ആന്റണിയുടെ വീടിന് നേരെ വെള്ളിയാഴ്ച അര്‍ദ്ദരാത്രിയോടെ ആക്രമണമുണ്ടായി. രാത്രി 11.30ടെ ടോമി ആന്റണിയുടെ വീട്ടിലേക്ക് കയറിയ സംഘം ജനലുകള്‍ അടിച്ചു തകര്‍ത്തു. 

വീണ്ടും പ്രകോപനം സൃഷ്ടിച്ച് അക്രമം തുടരാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നെേര അക്രമണം ഉണ്ടായതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ വീണ്ടും തലസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ബൈക്കിലെത്തിയ രണ്ട് അംഗ സംഘം എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിയുകയായിരുന്നു. 

സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ തലസ്ഥാനത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം വ്യാപകമായതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് പൊതുയോഗങ്ങളും നിരോധിച്ചു. തലസ്ഥാനത്ത് നടന്ന അക്രമണങ്ങളുടെ പേരില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഐ.പി.ബിനു ഉള്‍പ്പെടെ അഞ്ച് സിപിഐഎം പ്രവര്‍ത്തകരേയും, ആറ് ബിജെപി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com