മുടി വളര്‍ത്തല്‍ വ്യക്തി സ്വാതന്ത്ര്യം, പൊലീസ് അതു വെട്ടാന്‍ നില്‍ക്കേണ്ടെന്ന് ബെഹറ

പൊലീസിന്റെ 'ഫ്രീക്കന്‍' വേട്ടയ്‌ക്കെതിരെ വിമര്‍ശനമുയരുമ്പോഴാണ് ഡിജിപി നയം വ്യക്തമാക്കിയത്
മുടി വളര്‍ത്തല്‍ വ്യക്തി സ്വാതന്ത്ര്യം, പൊലീസ് അതു വെട്ടാന്‍ നില്‍ക്കേണ്ടെന്ന് ബെഹറ

കോഴിക്കോട്: മുടി നീട്ടി വളര്‍ത്തിയവരെ കണ്ടാല്‍ പിടിച്ചുനിര്‍ത്തി മുടിവെട്ടാന്‍ പൊലീസ് നിര്‍ദേശം നല്‍കേണ്ടതില്ലന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അത്തരത്തിലുള്ള സദാചാര പൊലീസിങ് ആവശ്യമില്ലെന്നും മുടി വളര്‍ത്തുന്നത് വ്യക്തികളുടെ സ്വാതന്ത്രമാണെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തൃശൂരില്‍ പൊലീസ് ചോദ്യം ചെയ്ത വിനായകന്റെ ആത്മഹത്യയെ തുര്‍ന്ന് പൊലീസിന്റെ 'ഫ്രീക്കന്‍' വേട്ടയ്‌ക്കെതിരെ വിമര്‍ശനമുയരുമ്പോഴാണ് ഡിജിപി പൊലീസുകാരോട് നയം വ്യക്തമാക്കിയത്.

വ്യക്തി സ്വാതന്ത്രത്തില്‍ കടന്നുകയറരുതെന്നും മുടി നീട്ടുന്നവരെ കണ്ടാല്‍ പിടിച്ചു നിര്‍ത്തി വെട്ടാന്‍ പറയേണ്ട കാര്യമില്ലെന്നും ബെഹറ പറഞ്ഞു. കൈയ്യില്‍ ചരടോ കഴുത്തില്‍ നിറയെ എന്തെങ്കിലുമോ ഇട്ടു നടക്കുന്നവരെ കണ്ടാല്‍ വിളിച്ചു നിര്‍ത്തി അത് മാറ്റാന്‍ പറയേണ്ട കാര്യമില്ല. വ്യക്തിക്കെന്നും വ്യക്തിയെന്ന നിലയില്‍ സ്വാതന്ത്ര്യം ഉണ്ടെന്നും മറിച്ചിള്ള പൊലീസിങ് പൊലീസിന്റെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com