രാജേഷിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് ബന്ധമില്ല: കോടിയേരി; ബിജെപി കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു

പ്രാദേശിക പ്രശ്‌നം പ്രാദേശിക തലത്തില്‍ ഒതുക്കുന്നതകിന് പകരം സംസ്ഥാന പ്രശ്‌നമാക്കി മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢ ലക്ഷ്യമാണ്
രാജേഷിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് ബന്ധമില്ല: കോടിയേരി; ബിജെപി കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു

തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റു മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  രാജേഷും മണിക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്‌നമുണ്ട്. ഈ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.അതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. ഇതൊരു സിപിഎം ബിജെപി പ്രശ്‌നമല്ല.

മണിക്കുട്ടന്‍ സിപിഎമ്മുമായി ബന്ധമുള്ള ആളല്ല,അദ്ദേഹം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. വിവിധ കേസുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരിക്കെത്തന്നെ അദ്ദേഹം പ്രതിയാണ്. മണിക്കുട്ടന്റെ പിതാവ് തങ്കമണി ഐഎന്‍ടിയുസിയുടെ പ്രവര്‍ത്തകനാണ്. അറസ്റ്റിലായ മറ്റൊരാള്‍ പ്രമോദ് ബിഎംഎസ് പ്രവര്‍ത്തകന്റെ മകനാണ്. അങ്ങനെയുള്ളവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത, അദ്ദേഹം പറഞ്ഞു.

ഇത് സിപിഎമ്മിന്റെ മേല്‍ കെട്ടിവെച്ച് സിപിഎം നടത്തിയ കൊലപാതകമാണ് എന്ന് പ്രചരിപ്പിച്ച്,കേരളത്തിലാകെ ഹര്‍ത്താല്‍ സംഘടിപ്പിച്ചതുവഴി നാട്ടില്‍ മുഴുവന്‍ പ്രശ്‌നം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിലാകെ അരാജകത്വം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇത്തരമൊരു പ്രശ്‌നത്തിന്റെ പേരില്‍ ഒരു സംസ്ഥാന ഹര്‍ത്താല്‍ ഒരുപാര്‍ട്ടിയും നടത്തിയിട്ടില്ല. പ്രാദേശിക പ്രശ്‌നം പ്രാദേശിക തലത്തില്‍ ഒതുക്കുന്നതകിന് പകരം സംസ്ഥാന പ്രശ്‌നമാക്കി മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢ ലക്ഷ്യമാണ്,കോടിയേരി പറഞ്ഞു. 

ഇന്നലെതന്നെ ബിജെപിയുടെ നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. ഇങ്ങനെ ബിജെപി സംസ്ഥാന വ്യാപകമായി ആക്രമണം നടത്തുന്നത് എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ എപ്പോഴും പ്രശ്‌നമാണ് എന്ന് പ്രചരിപ്പിക്കാനാണ്. ഇതുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് യാതൊരു സംരക്ഷണവും സിപിഎം നല്‍കുകയില്ല, സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നത് അത് പാര്‍ട്ടി എടുത്ത പരസ്യ നിലപാടാണ്.അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com