നിഷാമിനെ ജയില്‍മോചനത്തിനായുള്ള യോഗത്തില്‍ അടുത്ത ബന്ധുക്കള്‍ പോലും പങ്കെടുത്തില്ല

നിഷാമിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു അന്തിക്കാടിന് സമീപം മുറ്റിച്ചൂരില്‍ യോഗം വിളിച്ചത് - നിഷാം ധനസഹായിയും കാരുണ്യവാനുമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമാണെന്നുമായിരുന്നു വിശദീകരണം
നിഷാമിനെ ജയില്‍മോചനത്തിനായുള്ള യോഗത്തില്‍ അടുത്ത ബന്ധുക്കള്‍ പോലും പങ്കെടുത്തില്ല

തൃശൂര്‍: സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊന്നതിന് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നിഷാമിന്റെ മോചനത്തിനായി വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ അടുത്ത ബന്ധുക്കള്‍ പോലും പങ്കെടുത്തില്ല. നിഷാമിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇത്തരത്തിലുള്ള യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ നിഷാമുമായി ബന്ധപ്പെട്ടിരുന്ന രാഷ്ടീയക്കാരും യോഗത്തില്‍ പങ്കെടുത്തില്ല.

യോഗത്തിനുമുന്‍പായി നിഷാം കാരുണ്യവാനും ധനസഹായിമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമാണെന്നും വിശദീകരിച്ചായിരുന്നു യോഗത്തിന്റെ പ്രാചാരണം. മുഹമ്മദ് നിഷാമിന്റെ ഹര്‍ജി ഉടനെ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള യോഗം വിളിച്ചുചേര്‍ക്കാന്‍ സുഹൃത്തുക്കളെ പ്രേരിപ്പിച്ചത്

നിഷാമിന് അര്‍ഹതയുള്ള പരോള്‍ നല്‍കുക. കൂടാതെ നിരവധി അസുഖങ്ങളും നിഷാമിന് ഉണ്ട്.പല അസുഖങ്ങള്‍ ഉണ്ട്. ചന്ദ്രബോസിന്റെ കൊലപാതകത്തിന് കാരണമായത് യാദൃശ്ചികമായുള്ള പ്രകോപനങ്ങളാലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമാണെന്നാണ് സുഹൃത്തുക്കള്‍ കൊലപാതകത്തെ ന്യായീകരിക്കുന്നത്. 

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര വാഹനം ഇടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ നിഷാം ജീവപര്യന്തം കഠിനതടവിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കോടികളുടെ ആസ്തിയുള്ള നിഷാം ശിക്ഷിക്കപ്പെടുന്നതിനും മുന്‍പും പിന്‍പും പൊലീസിന്റെ വഴിവിട്ട സഹായം നേടിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com