കൊച്ചിയെ പരിസ്ഥിതി സൗഹൃദമാക്കാന്‍ സൈക്കിള്‍ സവാരിയുമായി കൊച്ചി മെട്രോ

പൊതുജനാരോഗ്യം സംരക്ഷിക്കുക, അന്തരീക്ഷമലിനീകരണം കുറയ്ക്കുക എന്നിവലക്ഷ്യമിട്ട് സൈക്കിള്‍ സവാരി പദ്ധതിയുമായി കെഎംആര്‍എല്‍ - കെഎംആര്‍എല്ലിന്റെ ലോഗോ പതിച്ച 50 സൈക്കിള്‍ നഗരത്തിലിറങ്ങും.
കൊച്ചിയെ പരിസ്ഥിതി സൗഹൃദമാക്കാന്‍ സൈക്കിള്‍ സവാരിയുമായി കൊച്ചി മെട്രോ

കൊച്ചി: പൊതുജനാരോഗ്യം സംരക്ഷിക്കുക, അന്തരീക്ഷമലിനീകരണം കുറയ്ക്കുക എന്നിവലക്ഷ്യമിട്ട് സൈക്കിള്‍ സവാരി പദ്ധതിയുമായി കെഎംആര്‍എല്‍. മെട്രോ റെയിലിനൊപ്പം വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പദ്ധതിയുടെ ഉദ്ഘാടനം കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് നിര്‍വഹിക്കും

പദ്ധതിയുടെ ഭാഗമായി കെഎംആര്‍എല്ലിന്റെ ലോഗോ പതിച്ച 50 സൈക്കിള്‍ നഗരത്തിലിറങ്ങും.താത്പര്യമുള്ളവര്‍ക്ക് ഈ സൈക്കിള്‍ ഉപയോഗിക്കാം. ആദിസ് ക്ലബില്‍ രജിസ്ട്രര്‍ ചെയ്താല്‍ സൈക്കിള്‍ ഉപയോക്താക്കള്‍ക്ക് വാടകയ്‌ക്കെടുക്കാം. സ്ഥിരമായി ഉപയോഗപ്പെടുത്താവുന്ന രജിസ്‌ട്രേഷനാണിത്. ഉപയോഗത്തിനിടെ സൈക്കിളിന് കേടുപാട് സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം വാടകയ്‌ക്കെടുത്ത ആളുകള്‍ക്കായിരിക്കും. 

ഉപയോഗശേഷം കൗണ്ടറുകളില്‍ തന്നെ ഉപയോക്താക്കള്‍ സൈക്കിള്‍ തിരിച്ചേല്‍പ്പിക്കണം. സൈക്കിള്‍ ക്ലബ് മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും. സൈക്കിളില്‍ നൂറ് മണിക്കൂര്‍ വരെയുള്ള സവാരി അധികൃതര്‍ മുന്നോട്ട് വെക്കുന്നുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് സ്‌റ്റേഷനുകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ഒരുക്കും. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നാലിടങ്ങളില്‍ എന്‍ജിഒ സഹകരണത്തോടെ പദ്ധതിക്ക് തുടക്കമിടും.

കലൂര്‍ ബസ്സ്റ്റാന്റിന് എതിര്‍വശം സൗത്ത് എതിര്‍വശം, സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം വിവേകാനന്ദറോഡ്, നോര്‍ത്ത് പാലം, മേനക കെടിഡിസിക്ക് സമീപം, കലൂര്‍ - കടവന്ത്ര റോഡ് എന്നിവിടങ്ങളിലാവും ആദ്യഘട്ടത്തില്‍ ലഭ്യമാകുക. തുടര്‍ന്ന് മറ്റ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സൈക്കിള്‍  ലഭ്യമാക്കാനാണ് ഉദ്ദേശ്യം. എത് റാക്കില്‍ നിന്ന് എടുത്ത സൈക്കിളായാലും മറ്റൊരു റാക്കില്‍ തിരിച്ചേല്‍പ്പിക്കാമെന്ന സൗകര്യവും ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com