മദ്യശാലകള്‍ തുറക്കുന്നതിന് എതിരെ കെസിബിസി സുപ്രീം കോടതിയിലേക്ക്

മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ഈ മാസം എട്ടിന് മദ്യ വിരുദ്ധ സമിതി നിയമസഭ മാര്‍ച്ച് നടത്താനും തീരുമാനം 
മദ്യശാലകള്‍ തുറക്കുന്നതിന് എതിരെ കെസിബിസി സുപ്രീം കോടതിയിലേക്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ തുറക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ കെസിബിസി സുപ്രീംകോടതിയെ സമീപിക്കും. റോഡുകള്‍ക്ക് എന്‍എച്ച് പദവിയില്ലെന്ന ദേശീയപാതാ അതോറിറ്റിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ഈ മാസം എട്ടിന് മദ്യ വിരുദ്ധ സമിതി നിയമസഭ മാര്‍ച്ച് നടത്താനും തീരുമാനമായിട്ടുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകാന്‍ കെസിബിസിക്ക് അവകാശമുണ്ടെന്ന് എക്‌സൈസ് മന്ത്രതി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. മദ്യശാലകള്‍ പൂട്ടിയിട്ടും മദ്യ ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. വിവേചനം ഇല്ലാതാക്കാനാണ് മദ്യശാലകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം ഇല്ലാതാക്കിയ ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂര്‍ - കുറ്റിപ്പുറം, അരൂര്‍ - കഴക്കൂട്ടം എന്നീ പാതകളുടെ ഓരത്തുള്ള മദ്യശാലകള്‍ തുറക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ റോഡുകള്‍ ദേശീപാത മാനദണ്ഡം പാലിക്കാത്തതിനാല്‍ ഡീ നോട്ടിഫൈ ചെയ്തിട്ടുണ്ടെന്ന് ദേശിയപാതാ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com