കഴക്കൂട്ടം എടിഎം കവര്‍ച്ച; മുഖ്യപ്രതിയായ പോലീസുകാരനുവേണ്ടി തിരച്ചില്‍

അവധിയെടുത്ത് മുങ്ങുകയായിരുന്ന ഇയാളെ സസ്‌പെന്റ് ചെയ്തു
കഴക്കൂട്ടം എടിഎം കവര്‍ച്ച; മുഖ്യപ്രതിയായ പോലീസുകാരനുവേണ്ടി തിരച്ചില്‍

ന്യൂഡല്‍ഹി: കഴക്കൂട്ടത്തടക്കം എടിഎമ്മുകള്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി ഒരു പോലീസുകാരനെന്ന് പോലീസ് വൃത്തങ്ങള്‍. ഡല്‍ഹി പോലീസിലെ അസലൂപ് ഖാനുവേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. അവധിയെടുത്ത് മുങ്ങുകയായിരുന്ന ഇയാളെ ഡല്‍ഹി പോലീസ് സസ്‌പെന്റ് ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നും എടിഎം തകര്‍ത്ത് പത്തുലക്ഷം രൂപയോളമാണ് കവര്‍ച്ച നടത്തിയിരുന്നത്. ഇതുപോലെ രാജ്യവ്യാപകമായി എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയിരുന്നു.
കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചക്കേസില്‍ ഇന്നലെ ഒരു മലയാളിയെ ഡല്‍ഹിയില്‍ അറസ്റ്റു ചെയ്തിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി സുരേഷിനെയാണ് ഡല്‍ഹിയില്‍ ഉത്തംനഗറില്‍വച്ച് പിടികൂടിയത്. ആലപ്പുഴയിലെ ചെറിയനാട്, കരിയിലക്കുളങ്ങര എന്നിവിടങ്ങളിലും എടിഎം തകര്‍ത്ത് കവര്‍ച്ച നടത്തിയത് ഇതേസംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. സുരേഷിന്റെ വാഹനത്തിലാണ് മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്നത്. ഡല്‍ഹി പോലീസിലെ അസലൂപിനെ കൂടാതെ ഹരിയാന സ്വദേശികളായ മൂന്നുപേരെക്കൂടി പോലീസ് തിരയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com