മദ്യപിക്കാന്‍ ആഗ്രഹമുള്ളവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്ന് മന്ത്രി സുധാകരന്‍

ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കണം. അല്ലെങ്കില്‍ മണിച്ചനും, താത്തയും വീണ്ടും ഉണ്ടാകും
മദ്യപിക്കാന്‍ ആഗ്രഹമുള്ളവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: മദ്യപിക്കാന്‍ താത്പര്യം ഉള്ളവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്ന് മന്ത്രി ജി.സുധാകരന്‍. ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കാനുള്ള സുപ്രീംകോടതി വിധിക്ക് നേരെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 

സുപ്രീംകോടി വിധിയിലൂടെ അടച്ച ബാറുകള്‍ ഹൈക്കോടതി ഇപ്പോള്‍ തുറന്നു കൊടുത്തു. എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ട്‌. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കണം. അല്ലെങ്കില്‍ മണിച്ചനും, താത്തയും വീണ്ടും ഉണ്ടാകും. സുപ്രീംകോടതി വിധി തിരുത്തുകയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.  

സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാരല്ല, ബാറുടമകളാണ് കോടതിയെ സമീപിച്ചത്. അതുകൊണ്ട് ബാറുകള്‍ തുറന്നുകൊടുത്ത ഹൈക്കോടതി വിധി സര്‍ക്കാരിനെ അല്ല, ബാറുടമകളെ ആണ് സഹായിച്ചിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സുപ്രീംകോടതിയും, ഹൈക്കോടതിയും തമ്മില്‍ തീര്‍ക്കേണ്ട് പ്രശ്‌നമാണ് ഇത്. പൊതുമരാമത്ത് വകുപ്പ് കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ലെന്നും, ഇനി സ്വയം കക്ഷി ചേരില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റിപ്പുറം, ചേര്‍ത്തല പാതകള്‍ ദേശീയ പാതകള്‍ അല്ലെന്ന വാദവും മന്ത്രി തള്ളി. ദേശീയ പാത അല്ലെങ്കില്‍ എന്തിനാണ് വീതി കൂട്ടുന്നതെന്ന് മന്ത്രി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com