അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ സംഘപരിവാര്‍ സംഘടനയുടെ ഹര്‍ത്താല്‍

വടകരയിലെ ആര്‍എസ്എസ് ഓഫീസിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അഞ്ച് നിമയസഭാമണ്ഡലങ്ങളില്‍ നാളെ സംഘപരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനം. വടകരയിലെ ആര്‍എസ്എസ് ഓഫീസിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.
വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നീ നിയോജകമണ്ഡലങ്ങളിലാണ് നാളെ ഹര്‍ത്താല്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വടകരയിലെ ആര്‍എസ്എസ് കാര്യവാഹക് ഓഫീസ് ആക്രമിക്കപ്പെട്ടത്. സിപിഎമ്മാണ് ഇതിനു പിന്നിലെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com