ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്; മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ മദ്യനയം പ്രഖ്യാപിച്ചു

ദേശീയപാതകളില്‍നിന്നും മാറ്റേണ്ടിവന്ന മദ്യശാലകള്‍ മറ്റൊരു സ്ഥലത്ത് മാറ്റിസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി
ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്; മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ മദ്യനയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം അമ്പേ പരാജയമായിരുന്നുവെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ദേശീയപാതകളില്‍നിന്നും മാറ്റേണ്ടിവന്ന മദ്യശാലകള്‍ മറ്റൊരു സ്ഥലത്ത് മാറ്റിസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതാത് താലൂക്കില്‍ത്തന്നെ മാറ്റിസ്ഥാപിക്കാനാണ് തീരുമാനം.

ത്രീസ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ലൈസന്‍സായിരിക്കും ലഭിക്കുക. ബാറുകളില്‍ കള്ള് ലഭ്യമാക്കാനുള്ള പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായമായ കള്ളിനെ പരിപോഷിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെയായി ബാറുകളുടെ സമയം ക്രമീകരിക്കും. എന്നാല്‍ ടൂറിസം മേഖലകളില്‍ രാവിലെ 10 മണിക്കുതന്നെ തുറക്കും. മദ്യം ഉപയോഗിക്കുന്നവരുടെ പ്രായപരിധിയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. 21 വയസ്സ് എന്നത് 23 വയസ്സാക്കി ചുരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലിലും വിദേശമദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com