മദ്യനയം: സര്‍ക്കാരിന്റെ വഞ്ചന; മദ്യലോബിയ്ക്കുവേണ്ടിയാണിത്; പ്രതിപക്ഷം, കെസിബിസി, മദ്യവിരുദ്ധസമിതി

സുഖമായി ഉറങ്ങാന്‍ അനുവദിക്കില്ല
മദ്യനയം: സര്‍ക്കാരിന്റെ വഞ്ചന; മദ്യലോബിയ്ക്കുവേണ്ടിയാണിത്; പ്രതിപക്ഷം, കെസിബിസി, മദ്യവിരുദ്ധസമിതി

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിനെതിരെ പ്രതിപക്ഷത്തിന്റെയും മദ്യവിരുദ്ധ സമിതിയുടെയും കെസിബിസിയുടെയും രൂക്ഷ വിമര്‍ശനം.
സൂസൈപാക്യം, കെസിബിസി: മദ്യവ്യസായികള്‍ക്ക് അനുകൂലമായ തീരുമാനം ചെറുത്തുതോല്‍പ്പിക്കും. സുഖമായി ഉറങ്ങാന്‍ അനുവദിക്കില്ല.

മദ്യവിരുദ്ധസമിതി: ഭൂരിപക്ഷം ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ്. എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്യുകയാണ്. സാധാരണക്കാരുടെ ജനപ്രതിനിധികളായ ഇടതുപക്ഷം സാധാരണജനങ്ങളെ മദ്യത്തിന് അടിമകളാക്കാനാണ് പുതിയ മദ്യനയത്തിലൂടെ ശ്രമിക്കുന്നത്.

വി.എം. സുധീരന്‍: എല്‍ഡിഎഫിന് മദ്യത്തിനോടാണ് കൂറ്. ഇത് തിരുത്തണം. ഉപയോഗം ലഭ്യതയും കുറയ്ക്കുകയാണ് വേണ്ടത്.

രമേശ് ചെന്നിത്തല: പുതിയ മദ്യനയം ജനവഞ്ചനയാണ്. മദ്യമുതലാളിമാരെ സംരക്ഷിക്കാനാണ് ഈ തീരുമാനം.

ഉമ്മന്‍ചാണ്ടി: നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ച് പ്രവര്‍ത്തിച്ചത് സമഗ്രമാറ്റത്തിനായിരുന്നു. അത് അട്ടിമറിക്കുന്നതാണ് പുതിയ മദ്യനയം.

പി.കെ. കുഞ്ഞാലിക്കുട്ടി: മദ്യവര്‍ജ്ജന നയമല്ല, മദ്യവിതരണനയമാണ് സര്‍ക്കാരിന്റേത്. ബാറ് തുറക്കുന്നതിന് ടൂറിസത്തിന്റെ പേര് പറയുന്നത് ന്യായീകരിക്കാനാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com