വേറിട്ട നിലപാടുമായി മാണി, കേരളത്തിന് ബാധകമാവാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് സംശയം

വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ലെന്നും കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും മാണി
വേറിട്ട നിലപാടുമായി മാണി, കേരളത്തിന് ബാധകമാവാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് സംശയം

തിരുവനന്തപുരം: കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ ബിജെപി ഒഴികെയുള്ള കക്ഷികളില്‍നിന്ന് ഒരേ സ്വരത്തില്‍ പ്രതിഷേധം ഉയരുമ്പോള്‍ വേറിട്ട നിലപാടുമായി കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണി. കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മാണി സ്വന്തം നിലപാടു വെളിപ്പെടുത്തിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ലെന്നും കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും മാണി ചോദിച്ചു. മാത്രല്ല, കേന്ദ്ര വിജ്ഞാപനം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭയുടെ പ്രമേയത്തെ താന്‍ അനുകൂലിക്കുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമപ്രശ്‌നമുണ്ടെന്നും മാണി വിശദീകരിച്ചു. എന്നാല്‍ പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com