അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഹൃദയവാല്‍വിലെ തകരാറിനെ തുടര്‍ന്ന് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഹൃദയവാല്‍വിലെ തകരാറിനെ തുടര്‍ന്ന് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. 

കൊളപ്പടി ഊരിലെ ശിവദാസ് ദമ്പതികളുടെ മകളാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം അട്ടപ്പാടിയില്‍ മരിച്ച കുട്ടികളുടെ എണ്ണം എട്ടായി. 

ആദിവാസികള്‍ക്ക് നല്ല ഭക്ഷണം, നല്ല ആരോഗ്യം എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണനയെന്ന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിച്ചെങ്കിലും ശിശുമരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരിനും സാധിച്ചിട്ടില്ല. മെയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികളായിരുന്നു അട്ടപ്പാടിയില്‍ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com