മെട്രൊ റെയില്‍ പാളം മുറിച്ചു കടന്നാല്‍ എന്തു പറ്റും?

തേഡ് റെയില്‍ സംവിധാനം ഉപയോഗി്ച്ചാണ് കൊച്ചി മെട്രോയില്‍ വൈദ്യുതിയും ആശയ വിനിമയങ്ങളും എത്തിക്കുന്നത്
മെട്രൊ റെയില്‍ പാളം മുറിച്ചു കടന്നാല്‍ എന്തു പറ്റും?

കൊച്ചി: റെയില്‍ പാളം മുറിച്ചു കടക്കുന്നത് നാട്ടില്‍ പതിവുള്ള കാര്യമാണ്. പാളം മുറിച്ചു കടക്കുന്നത് കുറ്റകരവും അപകടകരവുമാണെന്ന് റെയില്‍വേ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും കാര്യമായ കുറവില്ല ഇതില്‍. എന്നാല്‍ മെട്രോ റെയിലിന്റെ പാളം മുറിച്ചുകടന്നാല്‍ എന്തു സംഭവിക്കും? ഇത്തരത്തിലുള്ള ഒരു നിയമ ലംഘനവും വച്ചു പൊറുപ്പിക്കില്ല കൊച്ചി മെട്രൊ. യാത്രക്കാര്‍ പാളം മുറിച്ചുകടക്കുന്നതു തടയാന്‍ സ്റ്റേഷനില്‍ സംവിധാനമുണ്ടാവും, മുറിച്ചു കടന്നാല്‍ ശക്തമായ ശിക്ഷാ നടപടിയുമുണ്ടാവും. എന്നാല്‍ ഇതില്‍ എല്ലാം ഉപരി മെട്രൊ റെയില്‍ പാളം മുറിച്ചു കടക്കുന്നത് അപടകരമാണെന്ന് അധികൃതര്‍ പറയുന്നു.

തേഡ് റെയില്‍ സംവിധാനം ഉപയോഗി്ച്ചാണ് കൊച്ചി മെട്രോയില്‍ വൈദ്യുതിയും ആശയ വിനിമയങ്ങളും എത്തിക്കുന്നത്. ട്രാക്കിനോടു ചേര്‍ന്ന ഒരു മൂന്നാം റെയില്‍ ആണത്. രാജ്യത്തെ എട്ടു മെട്രോകളില്‍നിന്നും കൊച്ചി മെട്രൊയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളില്‍ പ്രധാനപ്പെട്ടത് ആണിത്. പരിപാലനത്തിനുള്ള ചെലവു കുറവു തന്നെയാണ് തേഡ് റെയിലിന്റെ പ്രത്യേകത. അതിനെക്കുറിച്ച് പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‍ എ. എല്‍. എസ്, ടോണി ജോണ്‍ പറയുന്നതു കേള്‍ക്കൂ: 

(കൊച്ചി മെട്രോ ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള വിഡിയോ)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com