അയിത്തമില്ലാതാക്കാന്‍ പിണറായി സര്‍ക്കാരിന് തന്റേടമില്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കും: സി.കെ ജാനു 

പ്രശ്‌നം പരിഹരിക്കേണ്ട ജനപ്രതിനിധികള്‍ തന്നെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്ന അവസ്ഥയില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം
അയിത്തമില്ലാതാക്കാന്‍ പിണറായി സര്‍ക്കാരിന് തന്റേടമില്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കും: സി.കെ ജാനു 

പാലക്കാട്: ഗോവിന്ദാപുരത്ത് ചക്ലിയ സമുദായം നേരിടുന്ന ജാതി ഐത്തം പരിഹരിക്കാന്‍ അടിയന്തര സര്‍ക്കാര്‍ നീക്കമുണ്ടായില്ലെങ്കില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു. ഡിഎച്ച്എആര്‍എം നേതാക്കള്‍ അടക്കമുള്ള ദളിത് സംഘടന പ്രവര്‍ത്തകര്‍ ദോവിന്ദാപുരം അംബേദ്കര്‍ കോളനി സസന്ദര്‍ശിച്ചു. 

ജാതി ഐത്തം കേരള സമൂഹത്തിന് മാനക്കേടാണ്. പ്രശ്‌നം പരിഹരിക്കേണ്ട ജനപ്രതിനിധികള്‍ തന്നെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്ന അവസ്ഥയില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. സി.കെ ജാനു പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന് ജാതി ഐത്തം ഏറ്റെടുക്കാന്‍ തന്റേടമില്ലെങ്കില്‍ ജനം ഏറ്റെടുക്കും. സി.കെ ജാനു പറഞ്ഞു. 

ചക്ലിയ സമുദായക്കാര്‍ വീടുപക്ഷേച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണ് എന്ന സിപിഎം നെന്‍മാറ എംഎല്‍എ എ.കെ ബാബുവിന്റെ പ്രസ്താവന വിവാദമായിരുന്നു. 
ചക്ലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. അതിനുശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തിലാണ് കഴിയുന്നത്. ഈ പശ്ചാത്തലത്തിലാണ് സി.പി.ഐ.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ചക്ലിയര്‍ മദ്യപിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ കഴിയുന്നത് എന്ന പരാമര്‍ശം കെ. ബാബു എം.എല്‍.എ നടത്തിയത്. സംഭവം വിവാദമായതോടെ എംഎല്‍എ മാപ്പ് പറഞ്ഞിരുന്നു. 

അംബേദ്്കര്‍ കോളനിയിലെ ഐത്ത കഥകള്‍ പുറത്തുവന്നതോടെ പ്രതിപക്ഷമടക്കം പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com