നാളെ ഹര്‍ത്താല്‍ എന്ന് വ്യാപകപ്രചാരണം; യുഡിഎഫ് ഹര്‍ത്താല്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല

ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താലാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് രമേശ് ചെന്നിത്തല
നാളെ ഹര്‍ത്താല്‍ എന്ന് വ്യാപകപ്രചാരണം; യുഡിഎഫ് ഹര്‍ത്താല്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താലാണെന്ന് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ തള്ളി രമേശ് ചെന്നിത്തല  രംഗത്തെത്തിയത്. നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സീതാറാം യെച്ചൂരിയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചിലയിടങ്ങളില്‍ തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ ആചരിക്കുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നാളെ ഹര്‍ത്താലാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 

ഹര്‍ത്താലുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കാത്ത ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 63ഹര്‍ത്താലുകളാണ്  നടന്നത്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ചേര്‍ന്നാണ് ചെറുതും വലുതുമായ ഹര്‍ത്താലുകള്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com