ഉമ്മന്‍ചാണ്ടിയുടെ കാലത്തെ കസ്റ്റഡി മരണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ 

കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണക്കസ് സിബിഐക്ക് വിട്ടു. മരിച്ച ശ്രീജിവിന്റെ സഹോദരന്‍ ഒന്നരവര്‍ഷമായി സമരത്തിലായിരുന്നു. തുടര്‍ന്നാണ് കേസന്വേഷണം സിബിഐക്ക് വിട്ടത്
ഉമ്മന്‍ചാണ്ടിയുടെ കാലത്തെ കസ്റ്റഡി മരണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ 

തിരുവനന്തപുരം:  കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണക്കസ് സിബിഐക്ക് വിട്ടു. മരിച്ച ശ്രീജിവിന്റെ സഹോദരന്‍ ഒന്നരവര്‍ഷമായി സമരത്തിലായിരുന്നു. തുടര്‍ന്നാണ് കേസന്വേഷണം സിബിഐക്ക് വിട്ടത്.

കസ്റ്റഡിയില്‍ വെച്ച് ശ്രീജിവ് വിഷം കഴിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കസ്റ്റഡിയിലെ അതിഭീകരമര്‍ദ്ദനമാണ് മരണകാരണമെന്ന് കംപ്ലെയിന്‍സ് അതേറിറ്റി കണ്ടെത്തിയിരുന്നു. പാറശാല സിഐ ആയിരുന്ന ഗോപകുമാര്‍, എസ്‌ഐ ഡി ബിജുകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരുടെ പേരെടുത്ത് പറഞ്ഞ് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.അവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുക, പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക, അന്വേഷണം സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കുക, ശ്രീജിവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കുക എന്നീ നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് സംശയരഹിതമായി അംഗീകരിക്കുന്നതായിരുന്നു നളിനി നെറ്റോയുടെ ഉത്തരവ്. എന്നാല്‍ സര്‍ക്കാര്‍ മാറിയിട്ടും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടായിരുന്നില്ല. 2014 മെയ് 21ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ചാണ് ശ്രീജിവ് മരിച്ചത്. മോഷണകുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലുള്ള ആള്‍ക്ക് എങ്ങനെ വിഷം ലഭിക്കുമെന്ന ചോദ്യങ്ങള്‍ അന്നുതന്നെ ഉയര്‍ന്നിരുന്നു. വീടിനടുത്തുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ചനുമായുള്ള വഴക്കിനെ തുടര്‍ന്നായിരുന്നു ശ്രീജിവിനെ കസ്റ്റഡിയിലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com