കുമ്മനത്തിന്റെ വാക്കുകള്‍ ആരും  മുഖവിലയ്ക്ക് എടുക്കില്ലെന്ന് പിണറായി വിജയന്‍

നേരിട്ട് ദൃശ്യം കണ്ടാല്‍ തന്നെ മായയെന്നാണ് അദ്ദേഹം പറയുന്നത്. അവരവരവര്‍ പറയുന്നത് പൊതുസമൂഹം കൂടി വിലയിരുത്തുമെന്ന് പൊതുപ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും പിണറായി
കുമ്മനത്തിന്റെ വാക്കുകള്‍ ആരും  മുഖവിലയ്ക്ക് എടുക്കില്ലെന്ന് പിണറായി വിജയന്‍

കോഴിക്കോട്: സിപിഎം കേന്ദ്രകമ്മറ്റി ഒഫീസില്‍ സീതാറാം യെച്ചൂരിയെ ആക്രമിച്ചവരെ പൊലീസ് തന്നെ പിടികൂടിയിട്ടും അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്. നേരിട്ട് ദൃശ്യം കണ്ടാല്‍ തന്നെ മായയെന്നാണ് അദ്ദേഹം പറയുന്നത്. അവരവരവര്‍ പറയുന്നത് പൊതുസമൂഹം കൂടി വിലയിരുത്തുമെന്ന് പൊതുപ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം സിപിഎം ആക്രമം അഴിച്ചുവിടുകയാണെന്ന് പറഞ്ഞ് ഗവര്‍ണറെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി.

കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍മാസ്റ്റര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടാനുള്ള ബോധപൂര്‍വമായ നീക്കമായിരുന്നു ആര്‍എസ്എസിന്റെത്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com