ജിഷ്ണുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍

 ജിഷ്ണുകേസ് സിബിഐ അന്വേഷിക്കണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം - ആവശ്യമായ നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും പിണറായി 
ജിഷ്ണുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍

കോഴിക്കോട്:  ജിഷ്ണുകേസ് സിബിഐ അന്വേഷിക്കണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹമമെന്ന് പിണറായി വിജയന്‍. ആവശ്യമായ നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും പിണറായി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന്  ആവവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ചന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ പോലും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ പാളിച്ച വരുത്തിയ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. ഈ കേസിന്റെ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ. സിപി ഉദയഭാനുവും സിബിഐ അന്വേഷണം വേണമെന്ന നിര്‍ദ്ദേശവും ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ കേസ് സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു കത്ത് നല്‍കിയത്. ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് പത്ത് കാര്യങ്ങളും ജിഷ്ണുവിന്റെ അച്ചന്‍ അശോകന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com