കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് ഇടമില്ല; മെട്രോമാനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

തന്നെ ഒഴിവാക്കിയതില്‍ അസ്വഭാവികത ഇല്ലെന്നായിരുന്നു ഇ.ശ്രീധരന്റെ പ്രതികരണം
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് ഇടമില്ല; മെട്രോമാനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

കൊച്ചി: മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന്‍ ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വേദിയില്‍ ഇരിക്കേണ്ടവരുടെ ലിസ്റ്റില്‍ കൊച്ചി മെട്രോയുടെ അമരക്കാനായ ഇ.ശ്രീധരന്റെ പേരില്ല. 

എന്നാല്‍ തന്നെ ഒഴിവാക്കിയതില്‍ അസ്വഭാവികത ഇല്ലെന്നായിരുന്നു ഇ.ശ്രീധരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും വേദിയില്‍ സ്ഥാനം നല്‍കിയിട്ടില്ല. പിഎംഒ തയ്യാറാക്കിയ പട്ടിക പ്രകാരം പ്രധാനമന്ത്രി അടക്കം നാല് പേര് മാത്രമാണ് വേദിയില്‍ ഉണ്ടാവുക. ഒന്‍പത് പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ചിരുന്നത്. 

നിലവില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം. എസ്പിജി സുരക്ഷ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. എന്നാല്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഗതാഗത മന്ത്രി തോമസ് ചാണ്ടി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരുടെ പേരടങ്ങിയ ലിസ്റ്റായിരുന്നു കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com