രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത് തച്ചങ്കരിയെന്ന് സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്

തച്ചങ്കരിയെ കൈയേറ്റം ചെയ്തുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അച്ചടക്കം ലംഘിച്ചതിന് തച്ചങ്കരിയെ താക്കിത് ചെയ്യുകമാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍
രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത് തച്ചങ്കരിയെന്ന് സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് രൂക്ഷമാവുന്നു. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡി.ജി.പി സെന്‍കുമാര്‍ രംഗത്തെത്തി. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന്തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തയെന്ന ആരോപണമാണ് സെന്‍കുമാര്‍ ഉന്നയിക്കുന്നത. തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തച്ചങ്കരിയെ കൈയേറ്റം ചെയ്തുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അച്ചടക്കം ലംഘിച്ചതിന് തച്ചങ്കരിയെ താക്കിത് ചെയ്യുകമാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. തച്ചങ്കരിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു.

അതീവ രഹസ്യവിഭാഗമായ ടി സെക്ഷന്‍ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തച്ചങ്കരി ആഭ്യന്തരസെക്രട്ടറിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഫയലുകള്‍ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയെന്നായിരുന്നു തച്ചങ്കരിയുടെ ആരോപണം. മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതതിരായ വ്യവഹാരങ്ങളില്‍ അതു തെളിവായി ഉപപയോഗിക്കാന്‍ സംശയിക്കുന്നതായും എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com