തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ ഗര്‍ത്തം; ചരക്കുവാഹനം അപകടത്തില്‍പ്പെട്ടു(വീഡിയോ)

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെത്തുടര്‍ന്നാണ് ഗര്‍ത്തമുണ്ടായത്
തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ ഗര്‍ത്തം; ചരക്കുവാഹനം അപകടത്തില്‍പ്പെട്ടു(വീഡിയോ)

തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍നിന്നും പാലക്കാട്, കോയമ്പത്തൂരിലേക്കുള്ള ദേശീയപാതയില്‍ വലിയ ഗര്‍ത്തമുണ്ടായതിനെത്തുടര്‍ന്ന് ചരക്കുവാഹനം അപകടത്തില്‍പ്പെട്ടു. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെത്തുടര്‍ന്നാണ് ഗര്‍ത്തമുണ്ടായത്. നിരവധി സ്‌കൂള്‍ ബസുകള്‍ ഇതുവഴി കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് ഈ ഗര്‍ത്തം കണ്ടെത്തിയതും ചരക്കുവാഹനം അപകടത്തില്‍പ്പെട്ടതും.
ചുമന്നമണ്ണിലാണ് ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന കലുങ്ക് കൃത്യമായി മൂടാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
മണ്ണുത്തി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള ദേശീയപാതയുടെ നിര്‍മ്മാണ ജോലി പുരോഗമിക്കുകയാണ്. ആഗസ്റ്റ് മാസംതൊട്ട് ടോള്‍പിരിവ് നടത്താനാണ് ദേശീയപാത നിര്‍മ്മാണ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാതെതന്നെ ടോള്‍ പിരിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്താനിരിക്കെയാണ് നിര്‍മ്മാണത്തിലെ അപാകത പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com