മെട്രോ യാത്രക്കാരെ സഹായിക്കാന്‍ കൊച്ചി 1 ആപ്പുമായി സര്‍ക്കാര്‍

മെട്രോയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഇതില്‍ നിന്നും ലഭിക്കുന്നതാണ് -  യാത്രചെയ്യാന്‍ സഹായിക്കുന്ന കൊച്ചി1 കാര്‍ഡും പുറത്തിറക്കും - എടിഎം കാര്‍ഡിന്റെ രൂപത്തിലുള്ളതാണ് കാര്‍ഡ്
മെട്രോ യാത്രക്കാരെ സഹായിക്കാന്‍ കൊച്ചി 1 ആപ്പുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ സമയക്രമങ്ങളും ടിക്കറ്റുനിരക്കുകളെയും കുറിച്ച് അറിയാന്‍ സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. നഗരത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗുണകരമാകുന്ന പ്രധാന വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. കൊച്ചി1 ആപ്പ് എന്നാണ് ആപ്പിന്റെ പേര്. ആപ്ലിക്കേഷന്‍ മെട്രോ ഉദ്ഘാടനടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

മെട്രോയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഇതില്‍ നിന്നും ലഭിക്കുന്നതാണ്. യാത്രചെയ്യാന്‍ സഹായിക്കുന്ന കൊച്ചി1 കാര്‍ഡും പുറത്തിറക്കും. എടിഎം കാര്‍ഡിന്റെ രൂപത്തിലുള്ളതാണ് കാര്‍ഡ്. യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
150 രൂപ നല്‍കി കാര്‍ഡ് വാങ്ങാം. പണം തീരുമ്പോള്‍ കാര്‍ഡ് ചാര്‍ജ് ചെയ്യാം. ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം.


ശനിയാഴ്ച രാവിലെ 11നാണ് മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോ മീറ്റര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 11 സ്‌റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറ, ഇന്‍ഫോപാര്‍ക്ക്, നെടുമ്പാശേരി എന്നിവിടങ്ങളിലേക്കും മെട്രോ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com