കൊച്ചിമെട്രോയില്‍ സ്വച്ഛ്ഭാരത് മിഷന് ചുവപ്പുകൊടി; ഉദ്ഘാടന വേദിയില്‍ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും മതിയെന്ന് പ്രത്യേക സുരക്ഷാ സേന

പ്ലാസ്റ്റിക് കുപ്പികള്‍ മതിയെന്നായിരുന്നു സേന നല്‍കിയ നിര്‍ദ്ദേശം
കൊച്ചിമെട്രോയില്‍ സ്വച്ഛ്ഭാരത് മിഷന് ചുവപ്പുകൊടി; ഉദ്ഘാടന വേദിയില്‍ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും മതിയെന്ന് പ്രത്യേക സുരക്ഷാ സേന

കൊച്ചി: പ്ലാസ്റ്റിക് വിമുക്തത മുദ്രാവാക്യമാക്കിയ സ്വച്ഛ് ഭാരത് മിഷന് പ്രധാനമന്ത്രിയുടെ വേദിയില്‍ സ്ഥാനമൊന്നുമില്ല. കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേദിയില്‍ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും ഉപയോഗിക്കാനുള്ള കെഎംആര്‍എല്ലിന്റെ തീരുമാനത്തിനെതിരെ ശുചിത്വമിഷന്‍ ഇടപെട്ട് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ സേനയാണ് എതിര്‍ത്തത്. പ്ലാസ്റ്റിക് കുപ്പികള്‍ മതിയെന്നായിരുന്നു സേന നല്‍കിയ നിര്‍ദ്ദേശം. സുരക്ഷാ കാരണങ്ങള്‍ കാണിച്ചാണ് സ്റ്റീല്‍, ചില്ലുപാത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വച്ഛ് ഭാരത് മിഷന്‍ എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം ആശയപദ്ധതിയായാണ് അറിയപ്പെടുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ത്തന്നെ പ്ലാസ്റ്റിക് കുപ്പികള്‍ നിരത്തുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയാണ് ശുചിത്വമിഷന്‍ ഇതിനെ എതിര്‍ത്തത്.
ബദല്‍മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് കെഎംആര്‍എല്‍ ഏര്‍പ്പെടുത്തിയ ഇവന്റ്മാനേജ്‌മെന്റ് സംഘം ശുചിത്വമിഷനെ സമീപിച്ചുവെങ്കിലും പിന്നീട് പ്രത്യേക സുരക്ഷാസേനയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com