കടംകംപുള്ളിയേക്കാള്‍ ഭേദം എംഎം മണിയാണെന്ന് കെ സുരേന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്‍ കടംകംപുള്ളിയെ വിമര്‍ശിച്ചത്.
കടംകംപുള്ളിയേക്കാള്‍ ഭേദം എംഎം മണിയാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനയാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തതിനെ കുറ്റപ്പെടുത്തിയ മന്ത്രി കടംകംപുള്ളി സുരേന്ദ്രനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്‍ കടംകംപുള്ളിയെ വിമര്‍ശിച്ചത്.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പിഎംഓ ആണെന്ന് സുദേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാള്‍ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com