വായിക്കുന്നതിനെക്കാള്‍ വലിയ ആനന്ദമോ അറിവിനെക്കാള്‍ വലിയ ശക്തിയോ ഇല്ല;  സാക്ഷരകേരളം ഇന്ത്യയ്ക്കാകെ മാതൃകയെന്ന് മോദി

പുസ്തകം മറ്റൊരാള്‍ക്ക് നല്‍കുന്നതിലൂടെ സമൂഹത്തിനാകെ വലിയ മാറ്റങ്ങള്‍ നല്‍കാന്‍ സാധിക്കും. വായനയാണ് വലിയ ആനന്ദം. അറിവിനെക്കാള്‍ വലിയ ശക്തിയില്ലെന്നും മോദി
വായിക്കുന്നതിനെക്കാള്‍ വലിയ ആനന്ദമോ അറിവിനെക്കാള്‍ വലിയ ശക്തിയോ ഇല്ല;  സാക്ഷരകേരളം ഇന്ത്യയ്ക്കാകെ മാതൃകയെന്ന് മോദി

കൊച്ചി: ബൊക്കയ്ക്ക് പകരം പുസ്തകം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്റ് തെരെസാസ് കൊളേജില്‍ നടന്ന പിഎന്‍ പണിക്കര്‍ വായനാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഉപഹാരം നല്‍കുമ്പോള്‍ ബൊക്കയ്ക്ക് പകരം പുസ്തകം നല്‍കാന്‍ ഞാന്‍ നിങ്ങളോട് പറയുകയാണ്. പുസ്തകം മറ്റൊരാള്‍ക്ക് നല്‍കുന്നതിലൂടെ സമൂഹത്തിനാകെ വലിയ മാറ്റങ്ങള്‍ നല്‍കാന്‍ സാധിക്കും. വായനയാണ് വലിയ ആനന്ദം. അറിവിനെക്കാള്‍ വലിയ ശക്തിയില്ലെന്നും മോദി പറഞ്ഞു.

സാക്ഷരതയിലൂടെ കേരളം കൈവരിച്ച നേട്ടം രാജ്യത്തിനാകെ മാതൃകയാണ്. നമ്മുടെ വിദ്യാഭ്യാസരംഗം ഇന്ന് നേടിയ നേട്ടം വെറും ഭരണകൂടത്തിന്റെ മാത്രം നേട്ടങ്ങളല്ല. സാമൂഹ്യസംഘടനകളും സാധാരണക്കാരും വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്രന്ഥാശാലാ സംഘത്തിലൂടെ കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന് മഹത്തായ സംഭാവനകളാണ് പിഎന്‍ പണിക്കര്‍ നല്‍കിയതെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com