പുതുവൈപ്പ്: യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍

സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്ന വിധത്തിലാണ് സമരക്കാരോട് പൊലീസ് കൈക്കൊണ്ട സമീപനം - ഇത് ന്യായീകരിക്കാനാകില്ല
പുതുവൈപ്പ്: യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: പുതുവൈപ്പില്‍ ജനവാസ കേന്ദ്രത്തിലെ ഐഒസിയുടെ എല്‍പിജി പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട സമരം നടത്തുന്ന നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ സിറ്റി പൊലീസ് കമ്മീഷണറെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഉദ്യോഗസ്ഥന്റെ നടപടികളെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഒരു നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ഒരു ജനതയുടെ ജീവിതം ദുസ്സഹമാക്കികൊണ്ടുള്ള വികസനം വേണ്ടെന്നാണ് അവരുടെ നിലപാട്.  ഈ നിലപാടിന്റെ ശരിതെറ്റുകള്‍ എന്തായാലും ഒരു പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതിക്കെതിരെ ശക്തമായി രംഗത്തുവരികയും പ്രക്ഷോഭത്തില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍ അവരുമായി ജനാധിപത്യപരമായി ചര്‍ച്ചകള്‍ നടത്തുകയാണ് വേണ്ടത്. ഇതാണ് ജനം ഇടതുസര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നുപോലും സമരക്കാര്‍ക്ക് പരാതിയുണ്ട്. ഇത്തരം ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്ന വിധത്തിലാണ് സമരക്കാരോട് പൊലീസ് കൈക്കൊണ്ട സമീപനം. ഇത് ന്യായീകരിക്കാനാകില്ല. ഇന്നലെ ഹൈക്കോടതി ജങ്ഷനിലേക്ക് നടത്തിയ മാര്‍ച്ചിലും യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇന്നും സമാനമായ സംഭവമാണ് ഉണ്ടായതെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com