മണിയുടെയും കൂട്ടരുടെയും തന്ത്രം ഫലിച്ചു; ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥലം ഒഴിപ്പിക്കരുതെന്ന് ദേവികുളം സബ് കലക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ്

മണിയുടെയും കൂട്ടരുടെയും തന്ത്രം ഫലിച്ചു; ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥലം ഒഴിപ്പിക്കരുതെന്ന് ദേവികുളം സബ് കലക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ്

കഴിഞ്ഞ 12 വര്‍ഷമായി സ്വകാര്യ വ്യക്തിയുടെ കയ്യിലാണ് ഈ ഭൂമി

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ മൂന്നാറിലെ 22സെന്റ് സ്ഥലം ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുത് എന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യു വകുപ്പിനുള്ളതെന്ന് അറിയുന്നു. മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള 22സെന്റും കെട്ടിടവും ഒഴിപ്പിക്കാന്‍ ശ്രീറാം നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന സ്ഥലം ഒഴിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലുള്ള മൂന്നാര്‍ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിപിഐ,കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയായിരുന്നു മുഖ്യമന്ത്രിയെ കണ്ടത്.  

മൂന്നാര്‍ വില്ലേജ് ഓഫീസിന് വേണ്ടിയാണ് സ്ഥലം ഒഴിപ്പിക്കാന്‍ സബ് കലക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നിബന്ധനകളെ ശ്രീറാം മറികടക്കുകയാണ് എന്നാരോപിച്ച് മന്ത്രി മണിയും സംഘവും മുഖ്യമന്ത്രിയെ കാണുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി സ്വകാര്യവ്യക്തിയുടെ കയ്യിലാണ് ഈ ഭൂമി.

ഇതിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനുള്ളത്. നിയമപ്രകാരം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതാണ്, അതു പകുതിവഴിക്ക് നിര്‍ത്താന്‍ കഴിയില്ല എന്നാണ് റവന്യുവകുപ്പിന്റെ നിലപാട്. എന്നാല്‍ സര്‍വ്വകക്ഷി സംഘത്തില്‍ സിപിഐ നേതാവ് പങ്കെടുത്തതിനെക്കുറിച്ച് പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com