സമരക്കാരെ തല്ലിച്ചതക്കാനുള്ള ഗുണ്ടകളല്ല പോലീസ്; ജനങ്ങളെ ഇത്രയും കിരാതമായി വേട്ടയാടാനുള്ള പരിശീലനം ഏത് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് കിട്ടുന്നതെന്ന് രമേശ് ചെന്നിത്തല

അടിച്ചവര്‍ മറന്നാലും കൊള്ളുന്നവര്‍ മറക്കില്ല എന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.പുറത്ത് വീഴുന്ന ഓരോ അടിയും ജനങ്ങള്‍ ഓര്‍ത്ത് വയ്ക്കുന്നുണ്ട്.
സമരക്കാരെ തല്ലിച്ചതക്കാനുള്ള ഗുണ്ടകളല്ല പോലീസ്; ജനങ്ങളെ ഇത്രയും കിരാതമായി വേട്ടയാടാനുള്ള പരിശീലനം ഏത് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് കിട്ടുന്നതെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സമരക്കാരെ തല്ലിച്ചതക്കാനുള്ള ഗുണ്ടകളല്ല പോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഉപദ്രവിക്കില്ലെന്നു മുഖ്യമന്ത്രി എനിക്ക് ഉറപ്പ് നല്‍കി ഒരു മണിക്കൂറിനുള്ളിലാണ് പുതുവൈപ്പില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് തല്ലിചതച്ചത്. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടും വെറുപ്പോടും നോക്കിക്കാണുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളെ ബോധ്യപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനമാണ് നമുക്ക് വേണ്ടത്. അവരുടെ ആശങ്ക ഒഴിപ്പിക്കുന്നതിന് പകരം തല തല്ലിത്തകര്‍ക്കുമ്പോള്‍ കടലെടുത്ത് പോകുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള മോഹം കൂടിയാണ്. ജനകീയ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കണം.
ബോള്‍ഗാട്ടിയില്‍ നടന്ന ചര്‍ച്ചയില്‍ പോലീസിനെ പിന്‍ വലിക്കുന്നതുള്‍പ്പെടെയുള്ള ഉറപ്പുകള്‍ മന്ത്രി മേഴ്‌സി കുട്ടിയമ്മ നല്‍കിയിരുന്നു.ക്രൂരമായ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവര്‍ മേഴ്‌സിക്കുട്ടി അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ നിസ്സഹായയാണെന്ന് പറഞ്ഞതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജനങ്ങളെ ഇത്രയും കിരാതമായി വേട്ടയാടാനുള്ള പരിശീലനം ഏത് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് കിട്ടുന്നതെന്ന് ചെന്നിത്തല ചോദിച്ചു

അടിച്ചവര്‍ മറന്നാലും കൊള്ളുന്നവര്‍ മറക്കില്ല എന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.പുറത്ത് വീഴുന്ന ഓരോ അടിയും ജനങ്ങള്‍ ഓര്‍ത്ത് വയ്ക്കുന്നുണ്ട്. പുതുവൈപ്പിന്‍കാരെ അടിച്ചൊതുക്കിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. മര്‍ദ്ദനമേറ്റവര്‍ക്ക് പിന്തുണയായി ഞാന്‍ ഒപ്പമുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com