സ്വാമി ഗംഗേശാനന്ദ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറും -  പൊലീസിനെതിരെ പെണ്‍കുട്ടി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനം
സ്വാമി ഗംഗേശാനന്ദ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. പൊലീസിനെതിരെ പെണ്‍കുട്ടി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനം. അതേസമയം പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പുരുഷബിജമുണ്ടായിരുന്നില്ലെന്ന പരിശോധനയില്‍ കണ്ടെത്തി. വസത്രം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

സ്വാമിക്കെതിരെ മൊഴി നല്‍കിയത് പൊലീസ് ആവശ്യപ്പെട്ട പ്രകാരമമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു. കേസ് നാളെ കോടതി പരിഗണിക്കും. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.

തന്നെ പിഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.16 വയസുമുതലുള്ള പീഡനം സഹിക്കവയ്യാതെ ചെയ്തുവെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവതി ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായി സുഹൃത്താണ് കൃത്യം നിര്‍വഹിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ പ്രതിയാക്കി ഗൂഢാലോചനയ്ക്ക് കേസെടുക്കേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com