പകര്‍ച്ചപ്പനി തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുമായി ആരോഗ്യവകുപ്പ്                                    

പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളിലും നാളെ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ
പകര്‍ച്ചപ്പനി തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുമായി ആരോഗ്യവകുപ്പ്                                    

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെകുറിച്ച് ജനങ്ങളില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നതിനും ചികില്‍സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിയും മറ്റും അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളിലും നാളെ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ. സംസ്ഥാനതലത്തിലും ജില്ലകളിലുമുള്ള മോണിറ്ററിംഗ് സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം, ആശുപത്രികളിലെ ശുചിത്വനിലവാരം തുടങ്ങി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ പരാതിയോ ഏത് സമയത്തും  മോണിറ്ററിംഗ് സെല്ലില്‍ അറിയിക്കാവുന്നതാണ്. സംസ്ഥാന തലത്തില്‍ ദിശയുടെ നമ്പറായ 1056 ടോള്‍ ഫ്രീ, 0471-2552056 (വോഡാഫോണ്‍, എയര്‍ടെല്‍) വഴിയും, ജില്ലകളില്‍ പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള നമ്പറുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാവുന്നതാണ്. ലഭിച്ച പരാതികള്‍ ഓരോ പഞ്ചായത്തുകളിലും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസറെ അറിയിക്കുകയും പരാതികള്‍ അന്വേഷിച്ച് എടുത്ത നടപടികള്‍ ബന്ധപ്പെട്ട ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ്.  ലഭിച്ച പരാതികളും അതിന്മേല്‍ സ്വീകരിച്ച നടപടികളും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രത്യേകമായി തയ്യാറാക്കിയ സെല്ലില്‍ ഓരോ ദിവസവും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി


ജില്ലയിലെ മോണിറ്ററിംഗ് സെല്‍ നമ്പറുകള്‍
തിരുവനന്തപുരം        0471 2321288
കൊല്ലം                             0474 2763763
പത്തനംതിട്ട                    0468 2325504
ആലപ്പുഴ                         0477 2270311
കോട്ടയം                           0481 2304844
ഇടുക്കി                             0486 2232221
എറണാകുളം                 0480 2354737
തൃശ്ശൂര്‍                             0487 2325824
പാലക്കാട്                       0491 2504695
മലപ്പുറം                         0483 2730313
കോഴിക്കോട്                 0495 2374990
വയനാട്                          0493 5246849
കണ്ണൂര്‍                             0497 2709920
കാസര്‍ഗോഡ്                0467 2209466

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com