പുതുവൈപ്പ്: ജാമ്യത്തിലിറങ്ങിയ പ്രതിഷേധക്കാര്‍ സമരപന്തലിലെത്തി;ഞാറയക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

പുതുവൈപ്പിലെ  ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത് അറസ്റ്റിലായവരെ ഹാജരാക്കിയ ഞാറയ്ക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ - ഞങ്ങള്‍ക്ക് ജാമ്യംവേണ്ടെന്നും ഞങ്ങളെ റിമാന്റുചെയ്യണമെന്നുമായിരുന്നു ഇവരുടെ ആവശ്യം
പുതുവൈപ്പ്: ജാമ്യത്തിലിറങ്ങിയ പ്രതിഷേധക്കാര്‍ സമരപന്തലിലെത്തി;ഞാറയക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: പുതുവൈപ്പിലെ  ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത് അറസ്റ്റിലായവരെ ഹാജരാക്കിയ ഞാറയ്ക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. 63 സ്ത്രീകളും 17 പുരുഷന്‍മാരെയുമായിരുന്നു കോടതിയില്‍ ഹാജരാക്കിയത്. ഞങ്ങള്‍ക്ക് ജാമ്യംവേണ്ടെന്നും ഞങ്ങളെ റിമാന്റുചെയ്യണമെന്നുമായിരുന്നു കോടതിക്ക് മുമ്പാകെ ഇവരുടെ ആവശ്യം.

എന്നാല്‍ റിമാന്റ് ചെയ്യാന്‍ പാകത്തിലുള്ള കുറ്റം സമരക്കാര്‍ നടത്തിയിട്ടില്ലെന്നും പിഴയൊടുക്കിയാല്‍ മതിയാകുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ റിമാന്റ് ചെയ്താലെ ഞങ്ങള്‍ക്ക് സുരക്ഷയുള്ളുവെന്ന പറഞ്ഞ സമരക്കാര്‍ കോടതിക്ക് പുറത്തുപോകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റിനകം കോടതിക്ക് പുറത്ത് പോകണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. സമരക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് രേഖാമൂലം എഴുതിനല്‍കാമെന്നും കോടതി വ്യക്തമാക്കി.ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

കോടതിയില്‍ പുറത്തിറങ്ങിയ ശേഷം സമരക്കാര്‍ നേരെയെത്തിയത് സമരപന്തലിലേക്കായിരുന്നു. ഉജ്ജ്വലമായ സ്വീകരണമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും അവര്‍ക്ക് ലഭിച്ചത്. സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും കോടതിയില്‍ നിന്നും പുറത്തെത്തിയവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com