മെട്രോയില്‍ കയറണോ? നാല് കിലോമീറ്റര്‍ അപ്പുറം വണ്ടി നിറുത്തി ഓട്ടോ വിളിച്ചു വരൂ!

മെട്രോയില്‍ കയറണോ? നാല് കിലോമീറ്റര്‍ അപ്പുറം വണ്ടി നിറുത്തി ഓട്ടോ വിളിച്ചു വരൂ!

കൊച്ചി: ഇന്ത്യയിലെ മറ്റു മെട്രോകള്‍ക്കുള്ള പല സവിശേഷതകളുണ്ടെങ്കിലും ഒരേ ഒരു കുറവ് മാത്രമാണു കൊച്ചി മെട്രോയ്ക്കുള്ളത്. യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച മെട്രോയില്‍ കയറാന്‍ ടിക്കറ്റെടുക്കുന്നവരുടെ ക്യൂ റോഡുവരെ നീളുമെന്ന് ആദ്യ ദിവസത്തെ തിരക്ക് കണ്ടാല്‍ ഉറപ്പാണ്. ഇത്രയും ആളുകള്‍ വരുമ്പോള്‍ ഇവരുടെ വാഹനങ്ങള്‍ എവിടെ പാര്‍ക്കു ചെയ്യുമെന്നാണ് കൊച്ചി മെട്രോയും കൊച്ചി ട്രാഫിക്ക് പോലീസും നേരിടുന്ന ഏറ്റവു വലിയ വെല്ലുവിളി.

താല്‍ക്കാലികമായി ട്രാഫിക്ക് പോലീസ് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ യാത്രക്കാര്‍ക്ക് മെട്രോയില്‍ കയറണമെങ്കില്‍ ഓട്ടോയോ ബസോ കയറി വേണം സ്‌റ്റേഷനിലെത്താന്‍. ആലുവ മെട്രോ സ്‌റ്റേഷനില്‍ കയറാനെത്തുന്നവരുടെ വാഹനങ്ങള്‍ സെമിനാരിപ്പടി -ആലുവ മണപ്പുറം റോഡരികിലും പറവൂര്‍ കവല മണപ്പുറം റോഡരികിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്. ഇനി പാലാരിവട്ടം സ്റ്റേഷനിലാണെങ്കില്‍ കലൂര്‍ സ്റ്റേഡിയത്തിനടുത്താണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിന്നും മെട്രോ സ്‌റ്റേഷനിലേക്ക് മൂന്നു മുതല്‍ നാല് കിലോമീറ്റര്‍ വരെ ദൂരമുണ്ട്. ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം മാത്രമാണ് കഴിഞ്ഞിട്ടുള്ളതെങ്കിലും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോയ്ക്ക് കീഴില്‍ ഇതുവരെ തയാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com