രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: ബിജെപിക്കെതിരെ ശിവസേന; വോട്ടുബാങ്ക് രാഷ്ട്രീയത്തിനൊപ്പം നില്‍ക്കില്ലെന്ന് ഉദ്ധവ് താക്കറെ 

രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമോ എന്നത് ഇന്ന് ശിവസേന വ്യക്തമാക്കും
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: ബിജെപിക്കെതിരെ ശിവസേന; വോട്ടുബാങ്ക് രാഷ്ട്രീയത്തിനൊപ്പം നില്‍ക്കില്ലെന്ന് ഉദ്ധവ് താക്കറെ 

മുബൈ: വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദലിത് വിഭാഗത്തില്‍ നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാല്‍ തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ.അത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. രാജ്യത്തെ പിന്നോട്ടടിക്കും. അതേസമയം,രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് അതെങ്കില്‍ പിന്തുണയ്ക്കും  ഉദ്ധവ് പറഞ്ഞു.പാര്‍ട്ടിയുടെ 551-ാം സ്ഥാപക ദിനത്തില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയാരുന്നു ഉദ്ധവ്. 

രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമോ എന്നത് ഇന്ന് ശിവസേന വ്യക്തമാക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ ശിവസേന ഇന്ന് യോഗം ചേരും. ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണ്, രാഷ്ട്രപതിയാകാന്‍ മോഹന്‍ ഭഗവതാണ് ഏറ്റവും അനിയോജ്യന്‍ എന്നുമുള്ള തങ്ങളുടെ വാദം ഉദ്ധവ് ആവര്‍ത്തിച്ചു. 

ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യാതെ സ്വന്തം നിലക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ ശിവസേനയ്ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നെണ്ടെങ്കിലും രാംനാഥ് കോവിന്ദയെ പിന്തുണയ്ക്കാനാകും പാര്‍ട്ടി തീരുമാനമെടുക്കുക. കോവിന്ദയെ പിന്തുണയ്ക്കാതിരുന്നാല്‍ ദളിത് വിരുദ്ധ പാര്‍ട്ടിയായി തങ്ങള്‍ മുദ്രകുത്തപ്പെടുമോ എന്ന ഭയം ശിവസേനയ്ക്കുണ്ട്. സ്ഥാനാര്‍ത്ഥിയോടല്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബിജെപി കൈക്കൊണ്ട ഏകപക്ഷീയ രീതിയോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. 18 ലോകസഭ അംഗങ്ങളും 63 എംഎല്‍എമാരുമുള്ള ശിവസേനയ്ക്ക രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 25869 വോട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com