ക്വാറികള്‍ക്ക് ഇളവ് നല്‍കി നിയമം പരിഷ്‌കരിച്ചു; ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ചു

ക്വാറികള്‍ക്ക് ഇളവ് നല്‍കി നിയമം പരിഷ്‌കരിച്ചു; ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ചു

തിരുവനന്തപുരം:  ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ചും പെര്‍മിറ്റ് കാലാവധി അഞ്ചു വര്‍ഷമായി ഉയര്‍ത്തിയും സംസ്ഥാന സര്‍ക്കാര്‍ ക്വാറി നിയമം പരിഷ്‌കരിച്ചു. ക്വാറികള്‍ക്ക് ഇളവ് നല്‍കുന്ന രീതിയിലാണ് നിയമം പരിഷ്‌കരിച്ചത്.

നേരത്തെ ജനവാസ മേഖലയില്‍ നിന്ന് നൂറു മീറ്റര്‍ അകലെ മാത്രമാണ് ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ പരിഷ്‌കരിച്ച നിയമം അനുസരിച്ച് ഇത് 50 മീറ്ററാക്കിയാണ് കുറച്ചത്. ഒന്നുമുതല്‍ മൂന്ന് വര്‍ഷം വരെയുണ്ടായിരുന്ന പെര്‍മിറ്റ് കാലാവധി അഞ്ചു വര്‍ഷമാക്കിയും സംസ്ഥാന സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.

ക്വാറി ഉടമകള്‍ സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ചര്‍ച്ചനടത്തിയതിനു ശേഷമാണ് നിയമം പരിഷ്‌കരിച്ചത്. അതേസമയം, ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഈ മേഖയിലെ വിദഗ്ധരുടെ നിരീക്ഷണം. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ക്വാറികളുടെ പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശനച്ചിരുന്നു. ക്വാറി പെര്‍മിറ്റ് ലഭിക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നിരിക്കെ പെര്‍മിറ്റ് പുതുക്കാന്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com