നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; മിനിമം ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും

മാനേജ്‌മെന്റ് മിനിമം ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചിരിക്കുന്നത്
നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; മിനിമം ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും

തിരുവനന്തപുരം: തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. മാനേജ്‌മെന്റ് മിനിമം ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്ത് മന്ത്രി എ.സി.മൊയ്ദീന്റെ ചേംബറില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഇടക്കാല ആശ്വാസം നല്‍കാമെന്ന് സമ്മതിച്ചു. ഇടക്കാല ആശ്വാസമായി  അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നല്‍കും. മന്ത്രി വി.എസ്.സുനില്‍ കുമാറും, സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളും, മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

രണ്ട് ദിവസമായി നഴ്‌സുമാര്‍ സമരം തുടര്‍ന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. തിങ്കളാഴ്ച മന്ത്രി വി.എസ്.സുനില്‍ കുമാര്‍ യോഗം വിളിച്ചിരുന്നെങ്കിലും, ശമ്പള വര്‍ധന അനുവദിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com