യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ള നോട്ടടി കേന്ദ്രം; ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

യുവമോര്‍ച്ച മതിലകം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടി മിഷീനും പണവും കണ്ടെത്തിയത്
യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ള നോട്ടടി കേന്ദ്രം; ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

തുശൂര്‍: യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ള നോട്ടടി കേന്ദ്രം. യുവമോര്‍ച്ച മതിലകം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടി മിഷീനും പണവും കണ്ടെത്തിയത്.ഒന്നര ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും കണ്ടെത്തി. 500, 2,000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്

തൃശുര്‍ കൊടുങ്ങല്ലൂര്‍ മതിലകത്തെ രാകേഷിന്റെ വീട്ടില്‍ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇതിനിടെയാണ് വീടിനുള്ളില്‍ നിന്നും കള്ളനോട്ടടിക്കാനുള്ള യന്ത്രവും വ്യാജ നോട്ടുകളും കണ്ടെത്തിയത്. ഇയാള്‍ക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com