വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം

കുട്ടികള്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറ്റപത്രത്തിലുള്ളത് - ആത്മഹത്യാ പ്രേരണകുറ്റത്തിന് പുറമെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത് 

പാലക്കാട്:  വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടുകേസുകളിലായി നാല് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ആറ് കുറ്റപത്രങ്ങള്‍ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. 

കുട്ടികള്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറ്റപത്രത്തിലുള്ളത്. ആത്മഹത്യാ പ്രേരണകുറ്റത്തിന് പുറമെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരാണ് പ്രതികള്‍.

പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ചന്‍, അച്ചന്റെ സുഹൃത്ത്, അമ്മയുടെ സഹോദരിയുടെ മകന്‍, അയല്‍വാസി ഇങ്ങനെ നാല് പേരാണ് പ്രതികള്‍. മരിക്കുന്നതിന് മുന്‍പ് രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 

പെണ്‍കുട്ടികളുടെ മരണം തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ഇതുതെളിയിക്കുന്നതൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. ശെല്‍വപുരത്തെ വീട്ടില്‍ 13 കാരിയായ മൂത്തസഹോദരി ജനുവരി 13നും ഒന്‍പതുകാരിയായ ഇളയസഹോദരി മാര്‍ച്ച് നാലിനുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എംജെ സോജനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com