ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പരാതികള്‍ വ്യാപകം; കരം സ്വീകരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ 

കരം സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്ത്‌ഇന്നലെ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി  മരിച്ചിരുന്നു
ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പരാതികള്‍ വ്യാപകം; കരം സ്വീകരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ 

തിരുവനന്തപുരം: വില്ലേജ് ഓഫീസുകൡ കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരും. കരം സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറപ്പെടുവിക്കാന്‍ പോകുന്നത്. കരം ഒടുക്കാന്‍ വരുന്നവരില്‍നിന്ന് അന്നുതന്നെ കരം സ്വീകരിക്കണം. കഴിയാതെവന്നാല്‍ കാരണം രേഖാമൂലം നല്‍കണം.കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ താലൂക്ക് ഓഫില്‍ നല്‍കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.മാര്‍ഗനിര്‍ദേശം ഉടന്‍ സര്‍ക്കുലറായി പുറത്തിറങ്ങും.

കരം സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്ത്‌ ഇന്നലെ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി  മരിച്ചിരുന്നു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ (ജോയ്) ആണ് മരിച്ചത്. തോമസ് വില്ലേജ് ഓഫീസര്‍ക്കര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തി എന്ന് ബോധ്യപ്പെട്ടതുകൊണ്ട് കലക്ടര്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇയ്യാളും വില്ലേജ് ഓഫീസറും ജോയിയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ജോയിയുടെ ഭാര്യ പറഞ്ഞിരുന്നു. 

ഉദ്യോഗസ്ഥരുടെ ദാര്‍ഷ്ട്യം അവസനാപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതിനെതിരെ സമൂഹത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന് സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്ക് മാറ്റമില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി പരാതികളാണ് ഉദ്യോഗ്സ്ഥര്‍ക്കെതിരെ ഉയര്‍ന്നുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com