കള്ളനോട്ടടി: യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ബിജെപി നേതാക്കളുമായി ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും ഡീന്‍ ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു
കള്ളനോട്ടടി: യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കള്ളനോട്ടു കേസില്‍ പിടിയിലായ കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. ബിജെപി നേതാക്കളുമായി ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും ഡീന്‍ ഡിജിപിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

കൊടുങ്ങല്ലൂരിനു സമീപംശ്രീനാരായണപുരത്താണ് യുവമോര്‍ച്ച പ്രാദേശിക നേതാക്കളുടെ വീട്ടില്‍ നിന്ന്് പുതിയ 2000, 500 നോട്ടുകളുടെ കള്ള നോട്ടുകളും പ്രിന്റിങ് സാമഗ്രികളും പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എസ്എന്‍പുരം ബൂത്ത് പ്രസിഡന്റ് കൂടിയായ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരന്‍ ഒളിവിലാണ്.

അച്ചടി പൂര്‍ണമായ നോട്ടുകളും പേപ്പറില്‍ പ്രിന്റ് ചെയ്ത നോട്ടുകളും ഇവരുടെ വീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. നോട്ട് അച്ചടിക്കുന്ന കളര്‍ പ്രിന്റര്‍, ലാപ്‌ടോപ്, ബോണ്ട് പേപ്പര്‍, സ്‌കാനര്‍, കട്ടര്‍  ഉള്‍പ്പെടെയുളള സാമഗ്രികളും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.  പലിശയ്ക്കു പണം കടംകൊടുക്കുന്ന രാഗേഷിന്റെ വീട്ടില്‍ കുബേര റെയ്ഡിനിടെയാണ് കള്ളനോട്ടടി സാമഗ്രികള്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com