കുടപിടിക്കേണ്ടെന്ന് കെഎംആര്‍എല്‍; അതു ചോര്‍ച്ചയല്ല; എസിയില്‍ നിന്നുള്ള വെള്ളം

കുടപിടിക്കേണ്ടെന്ന് കെഎംആര്‍എല്‍; അതു ചോര്‍ച്ചയല്ല; എസിയില്‍ നിന്നുള്ള വെള്ളം

കൊച്ചി: മെട്രോയില്‍ ചോര്‍ച്ച എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെഎംആര്‍എല്‍ അറിയിച്ചു. മുകളില്‍ നിന്ന് വെള്ളം വീഴുന്നത് ചോര്‍ച്ചയല്ല. മെട്രോയുടെ എസി ഫില്‍റ്റര്‍ തകരാറാണെന്ന് കൊച്ചി മെട്രോ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

യാത്രയ്ക്കിടെ മെട്രോയുടെ മുകളില്‍ നിന്നും കംപാര്‍ട്ട്‌മെന്റിനകത്തേക്ക് വെള്ളം വീഴുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയും മെട്രോയ്ക്ക് ചോര്‍ച്ച എന്നതരത്തില്‍ വാര്‍ത്തകള്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് കെഎംആര്‍എല്‍ അധികൃതര്‍ ഇത് സത്യമല്ലെന്ന് അറിയിച്ചത്. 

മെട്രോയില്‍ ചോര്‍ച്ച എന്നപേരില്‍ പ്രചരിക്കുന്ന വീഡിയോ

മെട്രോയുടെ എസിയില്‍ നിന്നുമുള്ള വെള്ളം പുറത്തുപോകാനുള്ള വെന്‍ഡ് കോച്ചിന്റെ താഴെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇത് ജാമായതോടെ വെള്ളം പുറത്തേക്ക് പോവുന്നതിന് തടസമുണ്ടാവുകയും വെള്ളം തിരികെ എസിവഴി പുറത്തേക്കൊഴുകയും ചെയ്യുന്നതാണ് ചോര്‍ച്ച എന്ന പേരില്‍ പ്രചരിക്കുന്നതെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com