സെന്‍കുമാറിന്റെ വിരമിക്കല്‍ സമയം അടുക്കുന്നു; ബെഹ്‌റ തിരിച്ചെത്തിയേക്കുമെന്ന് സൂചനകള്‍

സെന്‍കുമാറിന്റെ വിരമിക്കല്‍ സമയം അടുക്കുന്നു; ബെഹ്‌റ തിരിച്ചെത്തിയേക്കുമെന്ന് സൂചനകള്‍

സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ പഴയപദവി തിരിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി സൂചനകളുണ്ട്

തിരുവനന്തപുരം: സര്‍ക്കാരിനോട് പോരടിച്ച് പൊലീസ് ഡിജിപി സ്ഥാനത്ത് തിരിച്ചത്തിയ ടി.പി സെന്‍കുമാറിന്റെ വിരമിക്കലിന് ഇനി ഒരാഴ്ച മാത്രം ബാക്കി. സെന്‍കുമാറിന്റെ വിരമിക്കലോടെ മുന്‍ ഡിജിപിയും ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചുവന്നേക്കുമെന്നാണ് സൂചന. സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കണം എന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ബെഹ്‌റയെ വിജിലന്‍സിലേക്ക് മാറ്റുകയായിരുന്നു.

സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ പഴയപദവി തിരിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും. 

കഴിഞ്ഞമാസം പോലീസ് ആസ്ഥാനത്ത് സെന്‍കുമാറും തച്ചങ്കരിയും തമ്മിലുണ്ടായ കശപിശയ്ക്ക് സാക്ഷിയായിരുന്ന ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ അവധികഴിഞ്ഞ് തിരിച്ചെത്തി. വിജിലന്‍സ് ആസ്ഥാനത്തെത്തി ബെഹ്‌റയെ കണ്ട ശേഷമാണ് അദ്ദേഹം ജോയില്‍ പ്രവേശിച്ചത്. ബെഹ്‌റ തന്നെ അടുത്ത ഡിജിപി ആകുമെന്ന സൂചന ശക്തമായ സൂചനയാണ് ഇതെന്ന് പൊലീസ് കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നു. 

സര്‍ക്കാരും സെന്‍കുമാറും ഇപ്പോഴും സ്വരച്ചേര്‍ച്ചയിലല്ല മുന്നോട്ടുപോകുന്നത്. സെന്‍കുമാറിന്റെ വിശ്വസ്ഥ സ്റ്റാഫിനെ മാറ്റിയതുള്‍പ്പെടെയുണ്ടായ വിഷയങ്ങള്‍ സര്‍ക്കാര്‍ ഡിജിപിക്കെതിരെ പകരം വീട്ടുകയാണ് എന്ന ആരോപണത്തിന് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com