ചെമ്പനോട് വില്ലേജ് ഓഫീസിലെ രേഖകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

ചെമ്പനോട് വില്ലേജ് ഓഫീസിലെ രേഖകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

പേരാമ്പ്ര: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

കരം സ്വീകരിച്ചിരുന്ന ഭൂമി വനഭൂമിയാണെന്ന് വരെ രേഖപ്പെടുത്തിയതായാണ് വിജിലന്‍സ് കണ്ടെത്തി. ഭൂവിതൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസം കൈവശഭൂമിയുടെ നികുതിയടയ്ക്കാന്‍ കഴിയാതെ മനംനൊന്ത് കര്‍ഷകനായ ജോയി ചെമ്പനോട് വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ചിരുന്നു. തുടര്‍ന്ന്, വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഓഫീസില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നടപടി എടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. 

ആരോപണ വിധേയനായ  ഉദ്യോഗസ്ഥന്റെ കാലത്തെ ഇടപാടുകളും പരിശോധിക്കാനും സേവനാവകാശനിയമം ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കാനും നിര്‍ദേശമുണ്ട്.

സംഭവവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയുണ്ടെന്നാണ് സര്‍ക്കാരിന് കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. നടപടി ക്രമങ്ങല്‍ അനാവശ്യമായി കാലതാമസം വരുത്തിയതായും വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും സംഭവത്തില്‍ തുല്യ ഉത്തരവാദിത്വം ആണെന്നുമായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com