ബിജെപി നേതാക്കളുടെ കള്ളനോട്ടടി; ഉറവിടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം:കോടിയേരി 

തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നു
ബിജെപി നേതാക്കളുടെ കള്ളനോട്ടടി; ഉറവിടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം:കോടിയേരി 

ബിജെപി നേതാക്കളുടെ കള്ളനോട്ടടിയെക്കുറിച്ചും അതിന്റെ ഉറവിടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂരില്‍ കള്ള നോട്ടടിച്ചതിന്റെ പേരില്‍ യുവമോര്‍ച്ച നേതാവ് രാഗേഷ് ഏഴാച്ചേരി അറസ്റ്റിലായതിന് പിന്നാലെയാണ് ബിജെപിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ വിമര്‍ശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എത്തിയിരിക്കുന്നത്. 

രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ ചെയ്തത്. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വലിയൊരു ശൃംഖല തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബിജെപിനേതൃത്വം തന്നെ കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നല്‍കുന്നുവെന്നത് വിരോധാഭാസമാണ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം.
കൊടുങ്ങല്ലൂരിലെ ബിജെപി നേതാവ് രാഗേഷ് ഏരാശ്ശേരിയാണ് കള്ളനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായത്. രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ ചെയ്തത്. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വലിയൊരു ശൃംഖല തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബിജെപിനേതൃത്വം തന്നെ കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നല്‍കുന്നുവെന്നത് വിരോധാഭാസമാണ്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന വാദത്തിന്റെ പൊള്ളത്തരം ഇതിലൂടെ വ്യക്തമായി കഴിഞ്ഞു.നേരത്തെ 1000 രൂപയുടെ കള്ളനോട്ട് അച്ചടിച്ചവര്‍ 2000 രൂപയിലേക്ക് മാറിയിരിക്കുന്നതാണ് നിലവിലുള്ള വ്യത്യാസം. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തി കള്ളപ്പണം പിടിക്കണം. കേന്ദ്രസര്‍ക്കാരിലുള്ള അവരുടെ സ്വാധീനം അതിന് തടസ്സമായി മാറരുത്. ബിജെപി നേതൃത്വം കള്ളനോട്ടുക്കാര്‍ക്കൊപ്പമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
കള്ളനോട്ടടിക്കാരായ ആര്‍എസ്എസ്  ബിജെപി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടൈത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കണം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com