കാര്‍ വാങ്ങിയത് കൃഷിയില്‍ നിന്നുള്ള  ആദായം കൊണ്ട്; വിവാദങ്ങള്‍ക്ക് പുല്ലുവില: സികെ ജാനു

തന്നെ നശിപ്പിക്കാനുള്ള ചിലരുടെ ശ്രമം വ്യാമോഹം
കാര്‍ വാങ്ങിയത് കൃഷിയില്‍ നിന്നുള്ള  ആദായം കൊണ്ട്; വിവാദങ്ങള്‍ക്ക് പുല്ലുവില: സികെ ജാനു

കല്‍പ്പറ്റ: താന്‍ കാര്‍ വാങ്ങിയത് കൃഷിയില്‍ നിന്നുള്ള ആദായം കൊണ്ടാണെന്ന് സികെ ജാനു. ഇത്തരം വിവാദങ്ങള്‍ക്ക് പുല്ലുവില മാത്രമാണ് താന്‍ കല്‍പ്പിക്കുന്നതെന്നും ജാനു പറഞ്ഞു. കാര്‍ വാങ്ങിയത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സികെ ജാനു. 

പൊതുപ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ എനിക്കെതിരെ പ്രചാരണമുണ്ട്. വിദേശപണം കൈപ്പറ്റിയാണ് ജീവിക്കുന്നത് എന്നാണ് ആദ്യം പ്രചരിപ്പിച്ചത്. എനിക്കതിലൊന്നം പ്രശ്‌നമില്ല. കാര്‍ വാങ്ങിയത് തോട്ടത്തില്‍ നിന്ന് ലഭിച്ച ആറ് ക്വിന്റല്‍ കുരുമുളക് വിറ്റാണ്.800 രൂപ വിലക്കാണ് കുരുമുളക് വിറ്റത്. നാല് ലക്ഷം രൂപയാണ് കിട്ടിയത്.ബാക്കി അഞ്ചു ലക്ഷം രൂപ വായപ എടുത്താണ് കാര്‍ വാങ്ങിയത്.ജാനു പറഞ്ഞു. 

കുരുമുളകുമാത്രമല്ല, പാട്ടത്തിന് നെല്ലും വാഴയും ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ടെന്നും ജാനു പറഞ്ഞു. വീടുണ്ടാക്കിയതും കൃഷിയുടെ വരുമാനം കൊണ്ടാണെന്നും ജാനു കൂട്ടുച്ചേര്‍ത്തു. തന്നെ നശിപ്പിക്കാനുള്ള ചിലരുടെ ശ്രമം വ്യാമോഹം മാത്രമാണെന്ന് പറഞ്ഞ ജാനു ഇടത്-വലത് മുന്നണികള്‍ മടുത്തതുകൊണ്ടാണ് ജനങ്ങള്‍ എന്‍ഡിഎ വളര്‍ത്തുന്നതെന്നും പറഞ്ഞു. കര്‍ഷകരുടെ ആത്മഹത്യയുടെ കാരണംെ എന്താണെന്ന് തനിക്കറിയില്ലെന്നും കര്‍ഷകയാണെങ്കിലും അത്തരം അവസ്ഥ ഉണ്ടായിട്ടില്ലെന്നും ജാനു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com