ഉമ്മന്‍ചാണ്ടിയുടെ ജനകീയയാത്രക്കെതിരെ നിയമനടപടിക്കൊരുങ്ങി കെഎംആര്‍എല്‍

ഉമ്മന്‍ചാണ്ടിയുടെ കൊച്ചിമെട്രോയിലെ ജനകീയ യാത്രക്കെതിരെ നടപടിയുമായി കെഎംആര്‍എല്‍. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോയാത്ര ചട്ടങ്ങള്‍ ലംഘിച്ച്‌
ഉമ്മന്‍ചാണ്ടിയുടെ ജനകീയയാത്രക്കെതിരെ നിയമനടപടിക്കൊരുങ്ങി കെഎംആര്‍എല്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൊച്ചിമെട്രോയിലെ ജനകീയ യാത്രക്കെതിരെ നടപടിയുമായി കെഎംആര്‍എല്‍. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോയാത്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നും കെഎംആര്‍എല്‍ അന്വേഷണ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടറാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നാണ് കെഎംആര്‍എല്ലിന് സമര്‍പ്പിച്ചത്.

ഈ മാസം 20നായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ ജനകീയയാത്ര നടന്നത്. മെട്രോനയങ്ങള്‍ക്ക് വിരുദ്ധമായാണ് സംഘാടകര്‍ യാത്രനടത്തിയതെന്നും നിയമലംഘനത്തിന് നടപടിയുണ്ടാകുമെന്നും കെഎംആര്‍എല്‍ അന്നുതന്നെ വ്യ്ക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് നടപടിയുമായാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്നകാര്യത്തില്‍ കെഎംആര്‍എല്‍ അഭിപ്രായം പറഞ്ഞിട്ടില്ല.

ആയിരത്തിലേറെ പേര്‍ കയറിയിട്ടും 200പേര്‍ മാത്രമാണ് ടിക്കറ്റെടുത്തതെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കിയിരുന്നു. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കൂടാതെ ട്രയിനിലും പരിസരത്തും പ്രകടനം നടത്തുന്നത് മെട്രോ ചട്ടങ്ങള്‍ക്ക് നിയമവിരുദ്ധമായിരുന്നു. മെട്രോ കേടുപാട് വരുത്തിയതായി കെഎംആര്‍എല്‍ അഭിപ്രായപ്പെട്ടിരുന്നു. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെടുക്കാനുള്ള കെഎംആര്‍എല്ലിന്റെ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com