തിരുപ്പതിയില്‍ അങ്ങനെയൊരാചാരം നിലവിലില്ല; ഈ വിവരം പിന്നീട് എവിടെ നിന്ന് കിട്ടിയെന്ന് കുമ്മനം

തിരുപ്പതിയില്‍ അങ്ങനെയൊരാചാരം നിലവിലില്ല; ഈ വിവരം പിന്നീട് എവിടെ നിന്ന് കിട്ടിയെന്ന് കുമ്മനം

ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞവര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമായാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവില്‍ ഇല്ലെന്നും തിരുപ്പതിയിലെ തന്ത്രികളുമായി ഇക്കാര്യം ചര്‍ച്ച നടത്തിയാതായും കുമ്മനം പറഞ്ഞു. എന്നാല്‍ ഈ വിവരം എവിടെനിന്ന് കിട്ടിയതാണെന്ന് അറിയില്ലെന്നും കുമ്മനം പറഞ്ഞു. 

സംഭവം ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ ആദ്യം മുതലേ ശ്രമിച്ചത്. അതിന്റെ ചുവടു പിടിച്ചാണ് ഐജിയും ഇപ്പോള്‍ ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞവര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്. 

ശബരിമലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com